ലോകാത്ഭുതങ്ങൾ
പിസായിലെ ചരിഞ്ഞഗോപുരം
ഇറ്റലിയിലെ പിസായിൽ സ്ഥിതി ചെയ്യുന്നു. 1174-ൽ പണിയാരംഭിച്ച് 1350-ൽ പൂർത്തിയാക്കി. സമീപസ്ഥമായ ക്രൈസ്തവ ദേവലയത്തിന്റെ മണിഗോപുരമാണ് ഇത്. സുമാർ 55.86 മീറ്റർ (183.37 അടി) പൊക്കമുള്ള ഈ എട്ടുനില ഗോപുരം ലംബത്തിൽനിന്നു സുമാർ 4.88 മീറ്റർ ചരിഞ്ഞാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ ചരിവ് 5.5 ഡിഗ്രി
ആണ്. 296 പടികൾ ഉള്ള ഇതിന്റെ ഭാരം കണക്കാക്കിയിരിക്കുന്നത് 14,500 മെട്രിക്ക് ടെൺ ആണെന്നാണ്.
താജ്മഹൽ
ഉത്തർപ്രദേശ് സംസ്ഥാനത്തെ ആഗ്രയിൽ യമുനാതീരത്ത് സ്ഥിതിചെയ്യുന്നു. ഇന്ത്യയിലെ മുഗൾ ശില്പ കലയുടെ അത്യുത്കൃഷ്ട മാതൃകയായ താജ്മഹൽ ഷാജഹാൻ ചക്രവർത്തി തന്റെ പ്രിയ പത്നിയായ മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ്. ഒരു തുർക്കി ശില്പകാരനായ ഉസ്താദ് ഇസയുടെ രൂപ മാതൃകയ്ക്കനുസരണമായി നിർമിച്ച ഈ മന്ദിരം, 1630-ൽ പണിയാരംഭിച്ച് 1648-ൽ പൂർത്തിയാക്കി. 94.40 മീറ്റർ സമചതുരമായ ഒരു ഫ്ലാറ്റ്ഫോറത്തിന്മേലാണ് ഇതു നിർമിച്ചിരിക്കുന്നത്. ഇതിന്റെ കുംഭഗോപുരത്തിന് ഉൾഭാഗം 24.38 മീറ്റർ ഉയരവും 15.24 മീറ്റർ വ്യാസവും ഉണ്ട്. മന്ദിരത്തിന്റെ ഉൾഭാഗം വൈഡൂര്യം, സൂര്യകാന്തം വർണമാർബിൾ ഇവയാൽ അലംകൃതമാണ്. ഈ സൗധത്തിന്റെ മധ്യത്തിൽ അഷ്ട്ഭുജാകൃതിയിലുള്ള മുറിയുടെ നിലവറയിൽ പത്നിയോടൊപ്പം ഷാജഹാനും അന്ത്യവിശ്രമം കൊള്ളുന്നു. മന്ദിരത്തിനു ചുറ്റും വച്ചുപിടിപ്പിച്ചിട്ടുള്ള സൈപ്രസ് മരങ്ങളും മുൻഭാഗത്തെ തടകത്തിൽ പ്രതിഫലിക്കുന്ന പ്രതിബിംബവും ചേർന്ന് ഇതിന്റെ ദൃശ്യഭങ്ങി വർദ്ധിപ്പിക്കുന്നു.
വാഷിങ്ടൻ സ്മാരകസൗധം
വാഷിങ്ടൻ ഡി. സി. യിൽ സ്ഥ്തിചെയ്യുന്നു. 1783-ൽ യു. എസ്. കോൺഗ്രസ്, ജോർജ് വാഷിങ്ടന് ഒരു സ്മാരകം നിർമ്മിക്കുന്നതിന് അനുമതി നൽകിയെങ്കിലും അദ്ദേഹത്തിന്റെ തന്നെ എതിർപ്പ് കാരണം 1799 വരെ പദ്ധതി നടന്നില്ല. 1832-ൽ രൂപത്കരിച്ച വാഷിങ്ടൻ നാഷണൽ മോണൂമെന്റ് സൊസൈറ്റി ഇതിനായി ഫണ്ടു സമാഹരണം നടത്തി. പണത്തിനു പുറമേ സംഭാവനയായി അനേകം ശിലാഭലകങ്ങളും ലഭിച്ചു. റൊബർട്ട്മിൽസിന്റെ രൂപമാതൃക അംഗീകരിക്കുകയും 1848-ൽ അടിസ്ഥാനശില സ്ഥാപിക്കുകയും ചെയ്തു. 1876-ൽ യു. എസ്. കൊൺഗ്രസ് ഇതിന്റെ പണിക്കുള്ള പണമനുവദിച്ചു. 1880 അസ്തിവാരമിടുകയും 1885-ൽ പൂർത്തിയാക്കുകയും ചെയ്തു. 1888-ൽ സൗധം പൊതുജനങ്ങൾക്കായ് തുറന്നുകൊടുത്തു. 169.3 മീറ്റർ ഉയരവും 91,000 ടൺ ഭാരവും ഷാഫ്റ്റിന്റെ രൂപവുമുള്ള ഈ മന്ദിരത്തിന്റെ അടിഭാഗത്തിന്റെ വിസ്തീർണം 38.6 ച. മീറ്റർ ആണ്. മുകളിലേക്കു കയറുന്നതിനുള്ള ഗോവണിക്ക് 398 പടവുകളും 50 വിശ്രമ സ്ഥാനങ്ങളുമുണ്ട്. മുകളിൽ എത്തുന്നതിന് ഒരു എലിവേറ്ററും ഘടിപ്പിച്ചിട്ടുണ്ട്.
പാരീസിലെ ഈഫൽ ഗോപുരം
1889 ലെ പാരീസ് പ്രദർശനത്തിന് കാമ്പ്-ദെ-മാർസൽ പണിതുയർത്തിയ ഗോപുരം. 299.92 മീറ്റർ ഉയരത്തിൽ ഇരുമ്പു ചട്ടക്കൂട്ടിൽ. നാലു കാൽമുട്ടുകളിൽ നിന്നാരംഭിക്കുന്ന നാല് സ്തൂപങ്ങൾ 188.98 മീറ്റർ ഉയരത്തിൽ ഗോപുരത്തെ താങ്ങി നിറുത്തുന്നു. വിവിധ തലങ്ങളിലായുള്ള മൂന്നു പ്ലാറ്റുഫോറങ്ങളിൽ കയറുന്നതിന് പടവുകളും എലിവേറ്ററുകളുമുണ്ട്. ഗോപുരത്തിനു മുകളിൽ ഒരു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഒരു വയർലസ് സ്റ്റേഷനും സ്ഥാപിച്ചിട്ടുണ്ട്.
എംപയർ സ്റ്റേറ്റ് മന്ദിരം
ന്യൂയോർക്ക് നഗരത്തിൽ സ്ഥിതി ചെയ്യുന്നു. 102 നിലകളും 381 മീറ്റർ ഉയരവുമുള്ള ഈ മന്ദിരം 1971 വരെ ലോകത്തിൽ ഏറ്റവും പൊക്കമുള്ള കെട്ടിടമായിരുന്നു. 1930 മാർച്ചിൽ പണിയാരംഭിച്ച ഈ മന്ദിരം 1931-ൽ പൂർത്തിയാക്കി. ന്യൂയോർക്കിലെ വ്യവസായിയായ ജോൺ ജെ. റാസ്ക്കബ് ആണ് ഇതിനു വേണ്ട പണം ചെലവക്കിയത്. 1951-ൽ ഇതിന്റെ മുകളിൽ 67.67 മീറ്റർ ഉയരമുള്ള ഒരു ടെലിവിഷൻ ഗോപുരം കൂടെ പണിതു. 1971-ൽ ന്യൂയോർക്കിൽ പണിതീർന്ന, 110 നിലകളും 412 മീറ്റർ ഉയരവുമുള്ള വേൾഡ് ട്രേഡ്സെന്ററിന് 1973 വരെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന പദവി ലഭിച്ചു. 1973-ൽ ഷിക്കാഗോയിൽ 442 മിറ്റർ ഉയരമുള്ള സീയേഴ്സ് ബിൽഡിങ് നിർമ്മിക്കപ്പെട്ടു. ഇതിന് ആകെ 109 നിലകളാണുള്ളത് എങ്കിലും ഏഴ് അത്ഭുതങ്ങളിൽ ഒന്ന് എന്ന അംഗീകാരം എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന് ഇതുവരെ നഷ്ടപ്പെട്ടിട്ടില്ല.
ഹേജിയ സോഫിയ
സാന്താസോഫിയ എന്നും പറയപ്പെടുന്നു. കോൺസ്റ്റാന്റിനോപ്പിളിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഹേജിയ സോഫിയ ആദ്യം ഒരു കൃസ്തീയ ദേവലയം ആയിരുന്നു. 1453-ൽ കോൺസ്റ്റാന്റിനോപ്പിളിന്റെ പതനശേഷം ഇത് ഒരു മുസ്ലീം ദേവാലയം ആയിത്തീർന്നു. ഇപ്പോൾ ഇത് ഒരു ബൈസാന്റിയൻ കലാശേഖരമാണ്. എ. ഡി. 360-ൽ കോൺസ്റ്റാന്റിയസ് II ഇത് പണികഴിപ്പിച്ചു. 404-ൽ ഇത് നശിപ്പിക്കപ്പെട്ടു. 415-ൽ തിയോഡോഷിയസ് II പുനർനിർമിച്ചുവെങ്കിലും 532-ൽ വീണ്ടും അഗ്നിക്കിരയായി നശിച്ചു. ത്രാലസ്സിലെ അണിമൈയസ്സിന്റെയും മൈലിറ്റസ്സിലെ ഇസിഡോറസ്സിന്റെയും രൂപകല്പനകൾ അനുസരിച്ച് ജസ്റ്റീനിയൻ ചക്രവർത്തി 532-37 കാലത്ത് (537-48 കാലത്തെന്നും അഭിപ്രായമുണ്ട്) പണിയിപ്പിച്ചതാണ് ഇന്നു കാണുന്ന ഹേജിയ സോഫിയ. കനത്ത ഭൂചലനം കാരണം 558-ൽ ഇതിന്റെ കുംഭഗോപുരം തകർന്നു വീഴുകയുണ്ടായി. എന്നാൽ 563-ൽ ഇതു പുനർനിർമ്മിക്കപ്പെട്ടു. ഇതിന്റെ ഉൾഭാഗത്തെ നീളം 80.77 മിറ്ററും വീതി 31.09 മീറ്ററുമാണ്. അനേകം ഗോളാകാരങ്ങളുടെ തുടർച്ചകളായാണ് ഇതിന്റെ നിർമിതി. പ്രധാന കുംഭത്തിന്റെ വ്യാസം 31.09 മീറ്ററും ഉയരം 56.08 മീറ്ററുമാണ്.

No comments:
Post a Comment